കൈപ്പമംഗലത്ത് കോവിഡ് പ്രതിരോധനത്തിനും, പ്രാഥമീക ചികിത്സക്കുമായി തയ്യാറാക്കിയ ഡോമിസിലറി കോവിഡ് കെയർ സെൻ്റർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
കൈപ്പമംഗലത്തെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി കോവിഡ് ബാധിതർക്ക് മാത്രം അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനായി ഒരു വാഹനം ഒരുക്കിയിട്ടുണ്ട് ,പ്രസ്തുത വാഹനത്തിൻ്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.
എറിയാട് സർവ്വീസ് സഹരണ ബാങ്കിൻ്റെ “കോവിഡ് 19 സഹകാരി കെയർ “പദ്ധതി ഉദ്ഘാനം ചെയ്തു. എറിയാട് പ്രദേശത്തെ കോവിഡ് ബാധിതരുടെ വീടുകളിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഒപ്പം ബാങ്കിൻ്റെ നേതൃത്വത്തിൽ മാടവന കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പ്രതിരോധത്തിനുവേണ്ട മാസ്ക്കുകളും, കൈയ്യുറകളും കൈമാറി.
കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്ക് താങ്ങും,തണലുമായി പൊതു സമൂഹം ഉണ്ടെന്നുള്ള വിശ്വാസം അവരിൽ ഉറപ്പിക്കുക എന്നതാണ് ഇത്തരം സന്നദ്ധ പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്.
ഈ വിഷമഘട്ടവും നമ്മൾ ഒരുമിച്ചു കരകയറും.