കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് തൊഴിലിനായും മറ്റും മടങ്ങാനിരിക്കുന്ന പ്രവാസികൾ രണ്ടു ഡോസ് വാക്സീൻ ലഭിക്കാത്തതു മൂലവും ,കോവാക്സിൻ WHO ൻ്റെ ലിസ്റ്റിൽ ഉൾപ്പെടുത്താതു മൂലവും, കോവി ഷീൽഡിൻ്റെ പൂർണ്ണമായ പേര് വാക്സിൻ സർട്ടിഫിക്കറ്റിൽ ചേർക്കാത്തതിനാലും വിദേശ രാജ്യങ്ങളിലേക്കുള്ള യാത്ര ദുരിതവും, സങ്കീർണ്ണവുമായി തീർന്നിരിക്കുകയാണ് .

നിലവിലെ സാഹചര്യത്തിൽ COVISHIELD വാക്‌സിൻ ഫസ്റ്റ് ഡോസ് എടുത്ത്‌ 84 ദിവസങ്ങൾക്കു ശേഷം മാത്രമേ സെക്കന്റ്‌ ഡോസിന് അർഹതയുള്ളൂ.

24 ദിവസത്തിനുള്ളിൽ സെക്കന്റ്‌ ഡോസ് എടുക്കാവുന്ന COVAXIN സർട്ടിഫിക്കറ്റ് ഗൾഫ് രാജ്യങ്ങൾ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങൾ അംഗീകരിക്കുന്നുമില്ല.

ഈ സാഹചര്യത്തിൽ മുഖ്യമായും മൂന്ന് കാര്യങ്ങൾ ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും കത്തയച്ചു.

1. അടിയന്തരമായി വിദേശത്തേക്ക് മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് 24 ദിവസത്തിനുള്ളിൽ COVISHIELD സെക്കന്റ്‌ ഡോസിന് അനുമതി നൽകുക.

2. കോവി ഷീൽഡ് വാക്സിൻ്റെ പൂർണ്ണമായ പേരുവിവരങ്ങൾ നമ്മുടെ രാജ്യം നൽകുന്ന വാക്സിൻ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുക.

3. COVAXIN വാക്സിൻ WHO പട്ടികയിൽ ഉൾപ്പെടുത്താനും ,കോവാക്സിൻ സർട്ടിഫിക്കറ്റിന് UAE അടക്കമുള്ള വിദേശ രാജ്യങ്ങൾ സ്വീകരിക്കുവാനും വേണ്ട നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുക .