അങ്കമാലി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേക്ക് അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സജ്ജീകരിച്ച മെഡിക്കൽ കിറ്റുകളുടേയും, ഭക്ഷ്യകിറ്റുകളുടേയും വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അങ്കമാലി എംഎൽഎ റോജി എം ജോണും, റോട്ടറി ക്ലബ് ഭാരവാഹികളും ഉണ്ടായിരുന്നു.

തുടർന്ന് അങ്കമാലി മുനിസിപ്പാലിറ്റിയിലെ 21 വാർഡ് കൗൺസിലർ ബാസ്റ്റിൻ പാറക്കൽ ഒരുക്കിയ ഭക്ഷ്യകിറ്റുകളുടെ വിതരണം നിർവഹിച്ചു.

പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ കോടനാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു കൂടെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയും കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തു.

നമ്മൾ അതിജീവിക്കും ഈ മഹാമാരിക്കാലവും.