കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലെ ശുചീകരണ പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ മെഡിക്കൽ കിറ്റുകൾ “ഒപ്പമുണ്ട് എംപി” എന്ന പദ്ധതിയിലുൾപ്പെടുത്തി നൽകുകയുണ്ടായി.
ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ഗ്രൂപ്പിൻറെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഫോഗിങ് മെഷീനുകൾ, പി പി ഇ കിറ്റുകൾ എന്നിവയാണ് ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട്, ചാലക്കുടി, കൈപ്പമംഗലം, കൊടുങ്ങല്ലൂർ എന്നീ ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലെ എംപി കെയർ സന്നദ്ധ പ്രവർത്തകർക്ക് വിതരണം ചെയ്തത്.
ചടങ്ങിൽ ഇസാഫിൻ്റെ വൈസ് പ്രസിഡൻറ് ഹരി വെള്ളൂർ, മാർക്കറ്റിങ്ങ് ഹെഡ് ശ്രീകാന്ത് സി കെ ക്ലസ്റ്റർ ഹെഡ് മുത്തു വലിയപ്പൻ, പ്രൊജക്റ്റ് ഓഫീസർ ബെന്നി വർഗ്ഗീസ്, റീജണൽ ഹെഡ് അശ്വതി ,അസിസ്റ്റൻ്റ് മാനേജർ അഭിമലേഖ് ,അങ്കമാലി മുൻ എം.എൽ.എ പി.ജെ.ജോയ്, അങ്കമാലി മുൻസിപ്പൽ ചെയർമാൻ റെജി മാത്യു ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരും സന്നിഹിതരായിരുന്നു.
കരകയറും നമ്മളീ ദുരിതക്കയത്തിൽ നിന്നും .