കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കുന്നത്തുനാട് പഞ്ചായത്തിലെ പടിഞ്ഞാറെ മോറക്കാലയിൽകോൺഗ്രസ് വാർഡ് കമ്മറ്റിയുടേയും യൂത്തുകോൺഗ്രസ്വാർഡ് കമ്മറ്റിയുടേയും നേതൃത്വത്തിൽ പടിഞ്ഞാറേ മോറക്കാല വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറികിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ഈ ദുരിതകാലത്തെ മറികടക്കാൻ ഒരുമിച്ചു പ്രവർത്തിക്കുന്നപടിഞ്ഞാറേ മോറക്കാലയിലെ കോൺഗ്രസ് വാർഡ് കമ്മറ്റി പ്രവർത്തകരുടേയും യൂത്തുകോൺഗ്രസ് പ്രവർത്തകരുടെയും നിശ്ചയദാർഢ്യം അനുകരണീയമാണ്.
ഈ ദുരന്തകാലവും നമ്മൾ അതിവേഗം അതിജീവിക്കും.