കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തുറവൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറുകയുണ്ടായി. കോവിഡ് മഹാമാരിക്ക് ശക്തമായ പ്രതിരോധം ചാലക്കുടി പാർലമെൻറ് മണ്ഡലത്തിൽ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ “ഒപ്പമുണ്ട് എം.പി” പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മെഡിക്കൽ ഉപകരണം കൈമാറിയത്.

തുറവൂർ കുടുബാരോഗ്യ കേന്ദ്രത്തിലെ ഡോ അരുണിന് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറുന്ന ചടങ്ങിൽ അങ്കമാലി മുൻ എം.എൽ.എ പി ജെ ജോയ് ഉൾപ്പെടെയുള്ള പൊതു പ്രവർത്തകരും , സന്നദ്ധ സേനാ അംഗങ്ങളും , ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.

ഒരുമിച്ചു കരകയറും നമ്മളീ മഹാമാരിക്കാലവും