“ഒപ്പമുണ്ട് എം.പി.” പദ്ധതിയിൽ ഉൾപ്പെടുത്തി തുടർന്നുവരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീമൂലനഗരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഡോമിസിലിയറി കോവിഡ് കെയർ സെൻ്ററിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറുകയുണ്ടായി.
തുടർന്ന് ആലുവ നിയോജക മണ്ഡലത്തിലെ ചൂർണിക്കര പഞ്ചായത്തിലെ എസ്.സി.എം സ് കോളേജിൽ പ്രവർത്തിച്ചുവരുന്ന ഡോമിസിലിയറി കോവിഡ് കെയർ സെൻ്ററിലേക്ക് മരുന്നുകളും, പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളും കൈമാറി.
ചടങ്ങുകളിൽ ആലുവ എം.എൽ.എ. അൻവർ സാദത്തും, പൊതുപ്രവർത്തകരും,ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.
ഈ ദുരിതകാലവും ഒരുമിച്ചു താണ്ടും നമ്മൾ