ഏതൊരു മുന്നേറ്റവും വിജയിക്കുന്നത് വ്യക്തികളുടെ സഹകരണവും കൂട്ടായ്മയുമാണ്. ഇന്നലെ നടന്ന സൗജന്യ വാക്സിനേഷൻ ക്യാമ്പിന്റെ തുടക്കം മുതൽ അവസാനം വരെ ഒരുമെയ്യായി പ്രവർത്തിച്ചത് അനേകം സുമനസ്സുകളാണ്. നന്ദി എന്ന ഒരു വാക്കിൽ ഒതുങ്ങുന്നതല്ല നിങ്ങളുടെ പ്രവർത്തനം. അപ്പോളോ ആശുപത്രി ജീവനക്കാർക്കും സന്നദ്ധ സേവനത്തിനു സ്വയം മുന്നോട്ടുവന്ന നല്ലവരായ കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് കെ എസ് യു പ്രവർത്തകർക്കും മറ്റു സന്നദ്ധ സേവകർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു.
വിലമതിക്കാനാവാത്ത ഒരു കാരുണ്യ പ്രവർത്തിയാണ് ഈ കൂട്ടായ്മയുടെ ഫലം. ഈ മഹാമാരിക്കെതിരെ നമുക്ക് ഒരുമിച്ചു പൊരുതാം!
ഒപ്പമുണ്ടാകും എന്നും,
ബെന്നി ബെഹനാൻ എംപി