ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരും മാനസിക ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ ജനങ്ങൾക്കുവേണ്ടി നടത്തുന്ന സൗജന്യ വാക്സിനേഷൻ പദ്ധതിക്ക് നാളെ തുടക്കമാവുകയാണ്.

എംപി എന്ന നിലയിൽ ലഭിക്കുന്ന ഒരു മാസത്തെ ആനുകൂല്യങ്ങൾ ഉപയോഗിച്ചാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണയുംകൂടി ചേർന്നപ്പോൾ പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തി.

പ്രതികൂല സാഹചര്യങ്ങളെ തരണംചെയ്തു കരുത്തോടെ മുന്നോട്ടുപോകുവാൻ ജനങ്ങൾക്കൊപ്പം എന്നും കൂടെയുണ്ടാകും. നമുക്കൊരുമിച്ചു ഈ മഹാമാരിക്കെതിരെ പൊരുതാം!

ഒപ്പമുണ്ടാകും എന്നും!
ബെന്നി ബെഹനാൻ എംപി