ദുരിത കാലത്ത് കൈത്താങ്ങായി നമ്മുടെ നാടും.

അങ്കമാലി അമല ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ കീമോ ചികിത്സക്ക് വിധേയരാകുന്ന അങ്കമാലി നിയോജക മണ്ഡലത്തിലെ മുഴുവൻ ക്യാൻസർ രോഗികൾക്കും പ്രതിമാസം 2000 രൂപ നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു.

കാൻസറിന്റെ തീഷ്ണതയിൽ നിന്നും അതിജീവനത്തിന്റെ പാതയൊരുക്കാൻ പ്രചോദനമേകുന്ന സദ്പ്രവർത്തിയാണ് അമല ഫെല്ലോഷിപ്പ് ഒരുക്കിയിട്ടുള്ള മാസം തോറുമുള്ള ധനസഹായം.

തുടർന്ന് അങ്കമാലി കോ – ഓപ്പറേറ്റീവ് അഗ്രികൾച്ചറിസ്റ്റ് സൊസൈറ്റിയുടെ കോവിഡ് സാന്ത്വനമെന്ന പേരിലുള്ള പലിശ രഹിത വായ്പാ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

അതിവേഗം അതിജീവിക്കും ഈ ദുരിത കാലവും.