കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് അങ്കമാലി നിയോജകമണ്ഡലത്തിലെ കറുകുറ്റി ഗ്രാമപഞ്ചായത്ത് .
കറുകുറ്റി ടാസ്ക് ഫോഴ്സ് എന്ന സന്നദ്ധ സംഘടന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്കായി ഒരു ആംബുലൻസ് ഇന്ന് കറുകുറ്റി പഞ്ചായത്തിന് നൽകുകയുണ്ടായി. അതിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ചടങ്ങിൽ അങ്കമാലി എം.എൽ.എ റോജി എം ജോൺ , കറുകുറ്റി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർ പങ്കെടുത്തു.
അതിവേഗത്തിൽ അതിജീവിക്കും ഈ ദുരിതകാലം.