പെരുമ്പാവൂരിൽ വെച്ചു നടന്ന കുന്നത്തുനാട് മഹല്ല് കമ്മിറ്റിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുൻമന്ത്രിയും , നിയമസഭാ സാമാജികനുമായിരുന്ന പ്രിയങ്കരനായ ടി.എച്ച്.മുസ്തഫയെ ആദരിക്കുകയും ചെയ്തു.

നിയമസഭാ സാമാജികൻ , മന്ത്രി എന്ന നിലയിൽ മികച്ച ഭരണാധികാരി എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ അധ്യക്ഷൻ എന്നിങ്ങനെ അദ്ദേഹത്തിന്റെ നീണ്ട പൊതുപ്രവർത്തന കാലയളവ് എന്നും ഓർമ്മിക്കത്തക്കവിധം മികച്ചതും അനുകരണീയവുമായിരുന്നു .

ഇപ്പോഴും പൊതുമണ്ഡലത്തിൽ കർമ്മനിരതനായി നിൽക്കുന്ന ടി എച്ച് മുസ്തഫ പൊതുസമൂഹത്തിന് അത്ഭുതവും , ആശ്വാസവും , ആശ്രയവുമാണ്. ചടങ്ങിൽ മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.പി.തങ്കച്ചനും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *