“ഒപ്പമുണ്ട് എംപി” പദ്ധതിയുടെ ഭാഗമായി ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഓക്സിജൻ കോൺസൻട്രേറ്റർ ഉപകരണം വിതരണം ചെയ്തു.

ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അന്തർദേശീയ സന്നദ്ധ സംഘടനയായ ഡോക്ടർ ഫോർ യു ആണ് ഓക്സിജൻ കോൺസൻട്രേറ്ററുകൾ സൗജന്യമായി നൽകിയത്

ചടങ്ങിൽ ആരോഗ്യ പ്രവർത്തകരും , പൊതു പ്രവർത്തകരും പങ്കെടുത്തു. തൊട്ടടുത്ത ദിവസങ്ങളിൽ പാർലമെന്റ് മണ്ഡലത്തിലെ മറ്റു നിയോജക മണ്ഡലങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഓക്സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്യുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *