“ഒപ്പമുണ്ട് എംപി ” പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കമാലി അസംബ്ലി നിയോജകമണ്ഡലത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ ആശുപത്രികൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു. കോവിഡ് ബാധിച്ച് രോഗ വിമുക്തി നേടിയതിനു ശേഷവും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടർന്നും പലർക്കും അനുഭവപ്പെടുകയാണ്. സ്വകാര്യ ആശുപത്രികളിൽ പല രോഗികൾക്കും ചികിത്സ തേടാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ ആശുപത്രികൾക്ക് ഇത്തരം രോഗാവസ്ഥകൾ നേരിടുന്നതിന് ഭൗതിക സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന അന്ധർദേശീയ സന്നദ്ധ സംഘടനയായ ഡോക്ടർസ് ഫോർ യു വാണ് ഓക്സിജൻ കോൺസെൻട്രട്ടറുകൾ സൗജന്യമായി നൽകിയത്.

റോജി എം ജോൺ എം എൽ എ, അങ്കമാലി മുനിസിപ്പൽ ചെയർമാൻ റെജി മാത്യു മുൻ എം എൽ എ പി ജെ ജോയി, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, വിവിധ പഞ്ചായത്ത് പ്രെസിഡന്റുമാർ, ജനപ്രതിനിധികൾ, മെഡിക്കൽ ഓഫീസർമാർ, ആരോഗ്യപ്രവർത്തകർ, ആശാ വർക്കർമാർ എന്നിവർ പങ്കെടുത്തു .

ഇതിനു മുന്നേ ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പ്പമംഗലം, പെരുമ്പാവൂർ എന്നി അസംബ്ലി മണ്ഡലങ്ങളിലെ എല്ലാ സർക്കാർ ആശുപത്രികൾക്കും കോൺസെൻട്രേറ്ററുകളും മറ്റ് മെഡിക്കൽ ഉപകാരണങ്ങളും വിതരണം ചെയ്തിരുന്നു.ആലുവ, കുന്നത്തുനാട് അസംബ്ലി മണ്ഡലങ്ങളിലെ എല്ലാ സർക്കാർ ആശുപത്രികൾക്കും ഓക്സിജൻ കോൺസെൻട്രേറ്ററുകൾ തൊട്ടടുത്ത ദിവസം വിതരണം ചെയ്യുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *