കുരുന്നുകൾക്ക് ആദ്യാക്ഷരങ്ങളുടെ വെളിച്ചം പകർന്നു നൽകിയ ശ്രീമതി കെ എൻ കുമാരി ടീച്ചർക്ക് കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ പൊതു സമൂഹവും , പട്ടിമറ്റം നീലിമല 45 ാം നമ്പർ അംഗൻവാടിയിലെ പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സംഘടിപ്പിച്ച യാത്രയയപ്പ് – അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.
39 വർഷത്തെ സ്തുത്യർഹമായ സേവനം സമൂഹത്തിലെ പല മേഖലകളിൽ കർമ്മനിരതരായ നിരവധി ശിഷ്യസമ്പത്തുളുമായാണ് ടീച്ചർ ഔദ്യോഗിക ജീവിതത്തിന് വിരാമം ഇടുന്നത്. വിശ്രമ ജീവിതവും സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങളുമായി ഊർജ്ജസ്വലതയോടെ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുന്നു