കിങ്ങിണിമറ്റം റസിഡൻസ് അസോസിയേഷന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കിങ്ങിണിമറ്റം ദേശത്തുനിന്നും കേരളത്തിന്റെ അഭിമാനമായി മാറിയ ചീഫ് സെക്രട്ടറിയും, കവിയും കൂടിയായ ഡോ വി.പി. ജോയ് ഐ എ എസ്സിന് ജന്മനാട് ഒരുക്കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു.
സഹൃദയനും, ഭാവനാശാലിയുമായ ഒരു ഭരണാധികാരിയെയാണ് കിങ്ങിണിമറ്റം ഗ്രാമം കേരളത്തിനും ,ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിനും സംഭാവന ചെയ്തിരിക്കുന്നതെന്ന് അഭിമാനത്തോടെ സൂചിപ്പിക്കുകയാണ്.