ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഓക്സിജൻ കോൺസെൻട്രേറ്റർ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് ഓക്സിജൻ കോൺട്രാക്റ്റർ വിതരണം ചെയ്യുകയാണ്.
നാളെ രാവിലെ 10:30ന് പട്ടിമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണത്തെ തുടർന്ന് വലിയൊരു ദൗത്യം വിജയകരമായി പൂർത്തീകരിക്കുകയാണ്. ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളിൽ ഓക്സിജൻ കോൺസെൻട്രേറ്റർ ലഭ്യമാക്കാൻ സാധിച്ചുവെന്നത് സന്തോഷത്തോടെ അറിയിക്കുകയാണ്.