വടവുകോട് ബ്ലോക്ക് തല ആരോഗ്യ മേള ഉദ്ഘാടനം ചെയ്തു.
ആരോഗ്യ രംഗത്ത് പുതുതായി ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങൾ ഗ്രാമീണ ജനങ്ങളിൽ എത്തിക്കാനും;
മഹാമാരിയുടെ കാലത്ത് പൊതുജനങ്ങളും , ആരോഗ്യമേഖലയും നേരിട്ട പ്രതിസന്ധികളും അത്തരം സന്നിഗ്ധ ഘട്ടങ്ങളിൽ എങ്ങിനെയാണ് നമ്മൾ പ്രതിരോധം തീർക്കേണ്ടതെന്നുമൊക്കെ വ്യക്തത വരുത്തിക്കൊണ്ടുള്ള കർമ്മ പരിപാടി ആവിഷ്ക്കരിക്കാൻ ഗ്രാമീണ തലത്തിൽ തന്നെ ഇത്തരത്തിലുള്ള ആരോഗ്യ മേളകൾ ഫലവത്തായി തീരട്ടെയെന്ന് ആശംസിക്കുന്നു.