സെന്റ് ക്ലയർ ഓറൽ ഹയർ സെക്കന്ററി ബധിര വിദ്യാലയത്തിന്റെ മുപ്പതാമത് വാർഷികം ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികളെ സ്നേഹപൂർവ്വം പരിചരിച്ച് ,പരിശീലിപ്പിച്ച് അവരെ മുഖ്യധാരയിൽ എത്തിക്കുന്ന സെന്റ് ക്ലയർ ഓറൽ വിദ്യാലയത്തിന്റെ പ്രവർത്തനം മഹനീയവും ,അനുകരണീയവുമാണ്. വിദ്യാലയത്തിന്റെ മുപ്പതാമത് വാർഷികത്തോടനുബന്ധിച്ച് പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
മികച്ച രീതിയിൽ സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന മാനേജ്മെന്റിനും , അധ്യാപകർക്കും , വിദ്യാർത്ഥികൾക്കും ആശംസകൾ