എറണാകുളം റവന്യൂ ജില്ല സ്കൂൾ ഗെയിംസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു .കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വച്ച് വോളിബോൾ മത്സരങ്ങളോടെ ആയിരുന്നു ഗെയിംസിന്റെ തുടക്കം.
കേരളം കായിക മത്സരങ്ങളുടെ നടത്തിപ്പിൽ മറ്റു സംസ്ഥാനങ്ങൾക്ക് പഴയ കാലം മുതലേ മാതൃക ആയിരിരുന്നു അതുകൊണ്ടു തന്നെയാണ് പ്രഗത്ഭരായ നിരവധി കായിക താരങ്ങളെ ഭാരതത്തിനു സംഭാവന ചെയ്യാൻ കേരളത്തിന് സാധിച്ചത്. നമ്മുടെ ഈ കുട്ടികൾ കായിക ഭാരതത്തിന് മുതൽക്കൂട്ടാവട്ടെയെന്ന് ആശംസിക്കുന്നു.