ആലുവ വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം സൗത്ത് വാഴക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽവെച്ച് ഉദ്ഘാടനം ചെയ്തു.

പഠനത്തോടൊപ്പം കുട്ടികളുടെ പാഠ്യേതര മികവ് മെച്ചപ്പെടുത്തുന്നതിനും , വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകി സാംസ്കാരിക രംഗത്ത് ഭാവിയിലെ വാഗ്ദാനങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യം കൂടി ഇത്തരം കലോത്സവ മത്സരങ്ങളുടെ നടത്തിപ്പിലുണ്ട്.

ഉദ്ഘാടന സമ്മേളനത്തിൽ കുന്നത്തുനാട് എംഎൽഎ , എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് , ജില്ലാ പഞ്ചായത്ത് അംഗം,മറ്റു ജനപ്രതിനിധികൾ,വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥർ,അധ്യാപകർ എന്നിവർ പങ്കെടുത്തു.

മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട രീതിയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന സൗത്ത് വാഴക്കുളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ സംഘാടക മികവും പ്രശംസനീയമാണ്. കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിജയാശംസകൾ .

Leave a Reply

Your email address will not be published. Required fields are marked *