മലയാറ്റൂർ സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന 43 സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു.
കുട്ടികളിൽ സേവനമനോഭാവവും, നിയമത്തെ കുറിച്ചുള്ള അറിവും, നീതിബോധവും വളർത്തുവാൻ വളരെയധികം സഹായിച്ച പദ്ധതിയാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ് . പഠനത്തോടൊപ്പം സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് സഹായമേകാൻ ഈ കുരുന്നുകൾക്ക് ഇത്തരം പദ്ധതികളിലൂടെ സാധ്യമാകുന്നു എന്നത് അഭിമാനാർഹമാണ്. മറ്റുള്ളവർക്കു മാതൃകയായി കുട്ടികൾക്ക് വളരുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു