ലോക ഭിന്ന ശേഷി ദിനത്തോടനുബന്ധിച്ച് അങ്കമാലി ബ്ലോക്ക് റിസോഴ്സ് സെന്ററിൽ വെച്ചു നടന്ന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തു.
ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും , അവരുടെ രക്ഷിതാക്കൾക്കും വേണ്ട സഹായ സഹകരണങ്ങൾ നൽകി അവരേയും മുഖ്യധാരയിലേക്ക് നയിക്കാനുള്ള കടമ സർക്കാരിനോടൊപ്പം പൊതു സമൂഹത്തിനുമുണ്ട് . നമ്മൾ ഒരുമിച്ചു നിന്നാൽ കാതലായ പുരോഗതി അവരുടെ പരിചരണത്തിനും , വളർച്ചയ്ക്കും നേടിയെടുക്കാൻ സാധിക്കും.
ചടങ്ങിൽ അങ്കമാലി എം എൽ എ റോജി എം.ജോൺ , അധ്യാപകർ, കുട്ടികൾ , രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.