അശാസ്ത്രീയമായ രീതിയിൽ സർക്കാർ നടത്തുന്ന സർവ്വേകളും ,എക്കോ സെൻസിറ്റിവ് ഏരിയയായി രേഖപ്പെടുത്തുന്നതിൽ വ്യക്തതയില്ലായ്മയും മൂലം പതിനായിരങ്ങളാണ് ദുരിതവും ആശങ്കയിലും കഴിയുന്നത്.
കേരള സർക്കാരിന്റെ നിരുത്വരവാദപരമായ സമീപനത്തിനെതിരെ മധ്യകേരള ജനകീയ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിലും , ജന ജാഗ്രത സദസ്സിലും പങ്കെടുത്തു സംസാരിച്ചു. ജനജീവിതം ദുരിതപൂർണ്ണമാക്കുന്ന രീതിയിലുള്ള നിഷ്ക്രിയത്വം സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
മാർച്ചിന് ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ , ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് അടക്കമുള്ളവർ പങ്കെടുത്തു.


