ആൾ ഇന്ത്യ എൽ ഐ സി ഏജന്റ്സ് ഫെഡറേഷൻ തൃശ്ശൂർ ജില്ലാ ഡിവിഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തൃശൂർ സെൻട്രൽ എക്സൈസ് ഓഫീസിനു മുന്നിൽ നടത്തിയ കൂട്ട ധർണ്ണ ഉദ്ഘാടനം ചെയ്തു.
എൽ ഐ സി ഏജന്റുമാരുടെ തൊഴിൽ സംരക്ഷണം, എൽ ഐ സി യുടെ തുടർന്നുള്ള ഓഹരി വില്പന ഒഴിവാക്കുക.പോളിസി ഉടമകളുടെ ആനുകൂല്യം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ്ണ.
അഭിമാനകരമായ രീതിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്രസർക്കാരിലുണ്ട് . സർക്കാർ നടത്തുന്ന വീഴ്ചകൾ അതീവ ഗൗരവത്തോടുകൂടിയാണ് പൊതുസമൂഹം നോക്കിക്കാണുന്നത്.