കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രത്തിനു നേരെ സാമൂഹ്യ വിരുദ്ധർ നടത്തിയ ആക്രമണത്തെ ശക്തിയായി അപലപിക്കുന്നു.

ഇരുട്ടിന്റെ മറവിൽ നടത്തുന്ന ഇത്തരം ക്ഷുദ്ര പ്രവർത്തനങ്ങളെയും , അതിൽ ഏർപ്പെടുന്നവരേയും എത്രയും വേഗത്തിൽ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കേണ്ടതാണ് .

രാവിലെ തന്നെ ക്ഷേത്രപരിസരം സന്ദർശിച്ച്, ദേവസ്വം ഭാരവാഹികളുമായും, പോലീസ് അധികാരികളുമായി സ്ഥിതിഗതികൾ വിലയിരുത്തി .കൃത്യവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് കൂടുതൽ പ്രതികൾ സംഭവവുമായി ബന്ധപ്പെട്ട് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സത്വരമായ അന്വേഷണം നടത്തി അവരെക്കൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് നടപടികൾ ത്വരിതപ്പെടുത്തുവാനും നിർദ്ദേശം നൽകി.

ചരിത്ര പ്രാധാന്യവും , പൈതൃക മൂല്യവുമുള്ള ശ്രീകുരുംബ ക്ഷേത്രത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുവാൻ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *