എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സേവാദൾ സന്നദ്ധ സേന “വൈറ്റ് ആർമി ” യുടെ റിപ്പബ്ലിക് പരേഡിനു ശേഷം നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.

ഭാരതത്തിന്റെ 74 മത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പരേഡും , പൊതുസമ്മേളനവും സംഘടിപ്പിച്ചത് .അതിന് വേണ്ടി വലിയ പരിശ്രമവും , നേതൃത്വവും നൽകിയ DCC പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും മറ്റു ഡിസിസി ഭാരവാഹികൾക്കും അഭിനന്ദനങ്ങൾ

രാജ്യം ഭരണഘടന നിലവിൽ വന്നതിന്റെ വാർഷികം ആഘോഷിക്കുമ്പോൾ ഭരണഘടനയെ അസ്ഥിരപ്പെടുത്തുവാൻ രാജ്യത്തിനു പുറത്തും അകത്തും ചില ഛിദ്രശക്തികൾ ശ്രമിക്കുന്നുണ്ടെന്നുള്ള യാഥാർത്ഥ്യം വിസ്മരിച്ചു കൂടാ , ഈ അവസരത്തിൽ ഭാരതത്തിന്റെ ഐക്യവും , അഘണ്ഡതയും , മതേതരത്വവും , ബഹുസ്വരതയും കാത്തു സംരക്ഷിക്കുന്നത് നമ്മുടെ ഭരണഘടനയാണെന്നും ആഭരണഘടനയെ സംരക്ഷിക്കാൻ ഓരോ ഭാരതീയരും പ്രതിജ്ഞാബദ്ധരാണ് എന്നതും നമ്മൾ ഓരോരുത്തരും മനസ്സിൽ ഉറപ്പിക്കണം

Leave a Reply

Your email address will not be published. Required fields are marked *