ശബരി റെയിൽപ്പാതയുടെ പണികൾ വേഗത്തിൽ പൂർത്തിയാവും നമ്മുടെ നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

അങ്കമാലി മുതൽ എരുമേലി വരെയുള്ള ശബരി റെയിൽപ്പാത കേരള സംസ്ഥാനത്തിനു തന്നെ വലിയ നേട്ടമാവും. ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും അയ്യപ്പഭക്തന്മാർക്ക് സുഗമമായ ശബരിമല ദർശനത്തിന് വഴിയൊരുക്കും. അങ്കമാലി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ പ്രാദേശിക വികസനത്തിനും വഴിത്തിരിവായി മാറും ശബരി പദ്ധതി.

പദ്ധതി നടത്തിപ്പിനായി കേന്ദ്ര സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്താൻ ഒപ്പം നിന്ന ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള ഏവർക്കും അഭിവാദ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *