ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ്സ് പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പഠനക്യാമ്പ് ,കെ പി സി സി മിഷൻ 2024 പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് പ്രവർത്തനം ചിട്ട പ്പെടുത്തി , ഊർജ്ജിത പെടുത്തുന്നതിനായി ബൂത്ത്തല പ്രവർത്തകരെ സജ്ജരാക്കുന്നതിനു വേണ്ടി കെ പി സി സി ആവിഷ്ക്കരിച്ചതാണ് മിഷൻ 2024
കൊടുങ്ങല്ലുർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിലുള്ള കൊടുങ്ങല്ലൂർ, മേത്തല, വെളളാംങ്ങല്ലൂർ, പുത്തൻചിറ മണ്ഡലങ്ങളിലെ ബൂത്ത്തല പ്രതിനിധികളായ ബൂത്ത് പ്രസിഡൻറുമാർ, ബൂത്ത് ലെവൽ ഏജൻറുമാർ (BLA മാർ ), ബൂത്തിൻ്റെചുമതലയുള്ള ഭാരവാഹികൾ എന്നിവരാണ് പഠന ക്ക്യാമ്പിൽ പങ്കെടുത്തത് .
തൃശ്ശൂർ ഡി സി സി പ്രസിഡന്റ് ,ക്യാമ്പ് കോർഡിനേറ്റർ പി ജെ ജോയി എക്സ് എം എൽ എ, അടക്കമുള്ള പ്രധാനപ്പെട്ട കോൺഗ്രസ്സ് നേതാക്കന്മാർ നേതൃത്വം കൊടുത്തു . ഏറ്റവും മികച്ച ക്യാമ്പുകളിൽ ഒന്നായിരുന്നു കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച പഠനക്യാമ്പ്.