ഞാൻ ഒന്നു മുതൽ അഞ്ചാം ക്ലാസ്സ് വരെ പഠിച്ച ഓണംകുളം സർക്കാർ എൽ.പി.ബി സ്ക്കൂളിന്റെ 111- മത് വർഷികദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

അക്ഷരങ്ങൾ പഠിക്കാൻ തുടങ്ങിയ ഇടം , അറിവിനോടൊപ്പം സൗഹൃദവും , സാഹോദര്യവും , പങ്കുവെക്കലുമൊക്കെ തുടങ്ങിയത് എന്റെ പ്രിയപ്പെട്ട ഈ വിദ്യാലയത്തിൽ നിന്നാണ് .

ഇന്നും മേന്മയും , പ്രൗഢിയുമൊക്കെ നിലനിർത്തി കുരുന്നുകൾക്ക് അറിവ് പകർന്നു കൊടുക്കുന്ന വെങ്ങോലയിലെ പൊതു വിദ്യാലയം തല ഉയർത്തി ദേശത്തിന് അഭിമാനമായി നിൽക്കുന്നു.

നല്ല രീതിയിൽ വാർഷികാഘോഷങ്ങൾ സംഘടിപ്പിച്ച അധ്യാപകർക്കും അധ്യാപക രക്ഷകർതൃ സംഘടനയ്ക്കും എന്റെ അഭിനന്ദനങ്ങൾ .ഞങ്ങളുടെ പിൻതലമുറക്കാരായ കുരുന്നുകൾക്ക് ആശംസകളും നേരുന്നു

Leave a Reply

Your email address will not be published. Required fields are marked *