തിരുവാണിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ് എൽ.സി ,ഹയർ സെക്കന്ററി പരീക്ഷകളിലും , സർവ്വകലാശാലാ തലത്തിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ. വി.പി.സജീന്ദ്രൻ അടക്കമുള്ള പൊതുപ്രവർത്തകർ പങ്കെടുത്തു.

പൊതുസമൂഹത്തിന്റെ ആവശ്യങ്ങൾക്കൊത്ത് ഉയർന്നു പ്രവർത്തിക്കുന്ന കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളാണ് മഹത്തായ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ കരുത്ത് . വരും തലമുറക്ക് പ്രചോദനമാകുന്ന ഇത്തരം ചടങ്ങുകൾ സംഘടിപ്പിച്ച തിരുവാണിയൂർ മണ്ഡലം കമ്മറ്റി മറ്റുള്ള രാഷ്ട്രീയ, സാമൂഹിക സംഘടനകൾക്ക് മാതൃകയാണ്.

Leave a Reply

Your email address will not be published. Required fields are marked *