എൽ.ഡി.എഫിന്റെ അഴിമതി ദുർഭരണത്തിനെതിരെ കേരള വ്യാപകമായി യു.ഡി.എഫ് നടത്തിയ ജന ജാഗ്രത സദസ്സിന്റെ ഭാഗമായി യു.ഡി.എഫ് അങ്കമാലി നിയോജക മണ്ഡലം കമ്മറ്റി നടത്തിയ ജന ജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്തു.

എ ഐ ക്യാമറയിലെ അഴിമതി , കെ.ഫോൺ അഴിമതി , വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഉന്നത പഠനത്തിന് പ്രവേശനം നേടുക, വ്യാജ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കലാലയങ്ങളിൽ അധ്യാപിക പ്രവേശനത്തിന് ശ്രമിക്കുക എന്നിങ്ങനെ അഴിമതിയുടേയും , അരാജകത്വത്തിന്റേയും ഏജന്റായി കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാർ മാറിയിരിക്കുകയാണ് .

ഈ ദുർഭരണത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിന്ന് പോരാടണം . ദുർഭരണത്തിൽ നിന്നുമുള്ള സംപൂർണ്ണ മുക്തിയാവണം നമ്മുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *