നസ്രത്തുൾ ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ എം പി ഫണ്ടിൽ നിന്നും കുട്ടികൾക്കായി സ്ക്കൂൾ ബസ് കൈമാറി.
ചടങ്ങിൽ മുൻമന്ത്രിയും , മുൻ നിയമസഭാ സമാജികനും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ടി.എച്ച്. മസ്തഫയും പങ്കെടുത്തു.
കുട്ടികളുടെ പഠനത്തിനാവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുക എന്നത് പ്രാഥമികമാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകി മികച്ച പൗരന്മാരായി കുട്ടികളെ വാർത്തെടുക്കാൻ മാതൃകാപരമായ പങ്കുവഹിക്കുന്ന സസ്രത്തുൾ ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ മാനേജ്മെന്റിനും , അദ്ധ്യാപകർക്കും അഭിനന്ദനങ്ങൾ നേരുന്നു.