കർണാടകയിലെ കോലാറിൽ രാഹുൽ ഗന്ധി നടത്തിയ പ്രസംഗത്തിനെതുടർന്ന് ഗുജറാത്തിലെ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ മാനനഷ്ട പരാതിയിൽ പരമാവധി ശിക്ഷയായ 2 വർഷം ശിക്ഷിച്ചതിനു ശേഷം ഗുജറാത്ത് ഹൈക്കോടതിയിൽ നൽകിയ റിവിഷൻ പെറ്റീഷനിൽ ശിക്ഷ റദ്ദ് ചെയ്യാതെ തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിയിൽ ആശ്ചര്യമൊന്നുമില്ലയെങ്കിലും നിരാശയുണ്ട്.
രാഹുൽ ഗാന്ധി സത്യം വിളിച്ചു പറഞ്ഞതിലും അത് തുടരുന്നതിലും അസ്വസ്ഥനായ പ്രധാനമന്ത്രിയും ബിജെപിയും രാഹുൽ ഗാന്ധിക്കെതിരെ കോലാർ പ്രസംഗത്തിന്റെ പേരിൽ ഭയപ്പെടുത്തിയിരുത്താമെന്നത് വ്യാമോഹമാണ്.
രാഹുൽ ഗാന്ധിക്കെതിരെ നിരന്തരം കേസുകളുമായി വന്ന് മനശക്തി തകർക്കാമെന്നുള്ളത് വെറും വ്യാമോഹം മാത്രം.
രാഹുൽ ഗാന്ധി ഒരിക്കലും മോഡിയുടെ ഭീഷണിക്ക് തകർക്കാനാവില്ല. രാഹുൽ ഗാന്ധിയെ ഉന്നം വെയ്ക്കുമ്പോഴും ഇത് യഥാർത്ഥത്തിൽ ബാധിക്കുന്നത് ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിനു നേരെയുള്ള ആക്രമണമാണ്.
സത്യം വിളിച്ചു പറയാൻ മറയില്ലാത്ത മടുപ്പില്ലാത്ത രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി നിശബ്ദനാക്കുവാൻ ശ്രമിക്കുമ്പോൾ ഭയമില്ലാതെ സത്യം വിളിച്ചു പറയുന്നതിന് ഭരണഘടനയുടെ പാർട്ട് 3 യിൽ പറഞ്ഞിട്ടുള്ള മൗലിക അവകാശത്തിനു നേരെയാണ് നേരിട്ടുള്ള ആക്രമണം.
ഇത്തരം ആക്രമണം നടത്തുന്നതിന് BJP ക്ക് അവസരം ഉണ്ടാക്കുന്നതായിപ്പോയി ഗുജറാത്ത് ഹൈക്കോടതി വിധി.
ഇന്ന് എറണാകുളത്ത് ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിയെ വേട്ടയിടാൻ ശ്രമിക്കുന്ന വർഗ്ഗീയ ശക്തികൾക്കെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. മൗലിക അവകാശമായ അഭിപ്രായ സ്വാതന്ത്രത്തെ അട്ടിമറിക്കാൻ ഒരു ദുഷ്ട ശക്തികളേയും അനുവദിക്കില്ല
