മേലൂർ ഗ്രാമ പഞ്ചായത്തിലെ 14- ാം വാർഡിൽ എം പി ഫണ്ടിൽ നിന്നുമുള്ള തുക ഉപയോഗിച്ച് പണി കഴിപ്പിച്ച അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു .

അനശ്വരയെന്ന് നാമകരണം ചെയ്ത അംഗൻവാടി കെട്ടിടത്തിന് ചുറ്റുമതിൽ നിർമ്മിക്കുന്നതിനാവശ്യമായ സഹായവും ചെയ്തു കൊടുക്കാൻ സാധിച്ചു.

കുരുന്നുകളുടെ ആദ്യാക്ഷരങ്ങൾ പഠിക്കുന്നതിനും അറിവു നേടുന്നതിനും ഏറ്റവും അടിസ്ഥാനമായ സൗകര്യങ്ങൾ ഉറപ്പു വരുത്തേണ്ടത് ഇത്തരം അംഗൻവാടികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയാണ് .

പുതുക്കിയ അംഗൻവാടിയുടെ ഉദ്ഘാടന ചടങ്ങിൽ ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *