ഒപ്പമുണ്ട് എം പി പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകോയുമായി ചേർന്നുകൊണ്ട് ഭിന്നശേഷി ക്കാർക്കുള്ള ഉപകരണങ്ങൾ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ ഒന്നാം ഘട്ടമായി ആലുവ മഹാത്മാ ഗാന്ധി ടൗൺ ഹാളിൽ വെച്ച് വിതരണം ചെയ്തു.
ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ കുന്നത്തുനാട്, പെരുമ്പാവൂർ,ആലുവ,അങ്കമാലി നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ അംഗങ്ങൾക്ക് ലഭ്യമാവുന്ന വിധത്തിലാണ് ഇന്ന് നടന്ന പരിപാടി ക്രമീകരിച്ചത്. വരുന്ന തിങ്കളാഴ്ച 11 9 2023 ൽ മാള കാർമൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ചാലക്കുടി കൊടുങ്ങല്ലൂർ കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കായിട്ടുള്ള ഉപകരണങ്ങളുടെ വിതരണം ചെയ്യുന്നുണ്ട്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമം ഉൾക്കൊണ്ടുകൊണ്ടുള്ള സമഗ്ര വികസനമാണ് യഥാർത്ഥ വികസനം. ഇത്തരത്തിലുള്ള ആശയത്തിൽ നിന്നുമാണ് ചാലക്കുടി പാർലമെൻറ് മണ്ഡലത്തിൽ ഇതുപോലെയുള്ള കർമ്മപരിപാടികൾ നടത്തുവാൻ തീരുമാനിച്ചതും.
ചടങ്ങിൽ ആലുവ എം എൽ എ. അൻവർ സാദത്ത് അടക്കമുള്ള ജനപ്രതിനിധികളും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.