ലോകഫാർമസിസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ നടന്ന ദിനാചരണവും ഫാർമാ റാലിയും ഉദ്ഘാടനം ചെയ്തു.
ആരോഗ്യ രംഗത്ത് ഫാർമസിസ്റ്റുകളുടെ സേവനത്തെ കുറിച്ച് പൊതു സൂഹത്തിന് ബോധ്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാർമസിറ്റ് ദിനാചരണം സംഘടിപ്പിക്കുന്നത്. ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന ഫാർമസി എന്നതാണ് ഈ വർഷത്തെ ഫാർമസിസ്റ്റ് ദിനാഘോഷത്തോടനുബന്ധിച്ചുള്ള സന്ദേശം.
ആലുവയിൽ നടന്ന ചടങ്ങിൽ ആലുവ എം എൽ എ അൻവർ സാദത്തും , ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോണും പങ്കെടുത്തു.
ആരോഗ്യരംഗത്ത് മികച്ച സേവനം നടത്തുന്ന എല്ലാ ഫാർമസിസ്റ്റുകൾക്കും ലോക ഫാർമസിസ്റ്റ് ദിനത്തോടനുബന്ധിച്ച് എന്റെ ആശംസകൾ