മാനവിക മൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകിയ കോൺഗ്രസ്സ് നേതാവ്;ആര്യാടൻ മുഹമ്മദ് നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഒരു വർഷം തികയുന്നു.
മലബാറിൽ മാത്രമല്ല കേരളമൊട്ടാകെ കോൺഗ്രസ് സന്ദേശങ്ങൾ പഠിപ്പിക്കുവാൻ നേതൃത്വം നൽകിയ നേതാവായിരുന്നു അദ്ദേഹം. മത ചിന്തകൾക്ക് ഉപരി മതേതര മൂല്യങ്ങളെ മുറുകെപ്പിടിച്ച അപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ആര്യാടൻ മുഹമ്മദ് .
നിയമസഭാ സാമാജികൻ എന്ന നിലയിലും ഭരണകർത്താവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തികൾ പൊതുസൂഹത്തിന് അനുകരണീയമാണ്.
മലപ്പുറത്ത് ഇന്ന് നടന്ന ആര്യേടൻ മുഹമ്മദ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം കെ രാഘവൻ ,പി വി അബ്ദുൽ വഹാബ് എം പി, മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ വിഎസ് ജോയ് ആര്യാടൻ ഷൗക്കത്ത് എന്നിവർ പങ്കെടുത്തു