എം.പി. ഫണ്ടിൽ നിന്നുമുള്ള തുക വിനിയോഗിച്ച് കൊടുങ്ങല്ലൂർ നിയോജമണ്ഡലത്തിലെ മാള പഞ്ചായത്തിൽ, കുഴിക്കാട്ടൂശേരി സെന്റ് മേരിസ് ജി. എച്ച്. എസിൽ നവീകരിച്ച യു പി. ഐ ടി ലാബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചെറിയ ക്ലാസ്സുകൾ മുതൽ പഠനം വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെയായാൽ നമ്മുടെ കുട്ടികളും വികസിത രാജ്യങ്ങളിലെ കുട്ടികളെപ്പോലെ ലോക നിലവാരത്തിനൊപ്പമെത്തും. അതിനു വേണ്ട ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ പൊതുസമൂഹം കൂടി സഹായകരമായി നിൽക്കണം