നമ്മുടെ ചിരകാല സ്വപ്നമായ അങ്കമാലി റെയിൽവേ സ്റ്റേഷൻ വികസനം യാഥാർത്ഥ്യമാകുന്നു. അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തി അങ്കമാലി റെയിൽവേ സ്റ്റേഷനിൽ 12.50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്
റെയിൽവേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമിലെ റൂഫിംഗ് എക്സ്റ്റൻഷൻ, സ്റ്റേഷന്റെ തെക്ക് ഭാഗത്ത് പുതിയ ഫുട്ട് ഓവർ ബ്രിഡ്ജ്, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക എസി വെയ്റ്റിംഗ് റൂമുകൾ, നിലവിലെ സ്റ്റേഷൻ കെട്ടിടത്തിനു മുകളിലായി നാല് പുതിയ റിട്ടയറിങ് റൂമുകൾ, 8 പേർക്ക് താമസിക്കാവുന്ന എസി ഡോർമെറ്ററി, പ്ലാറ്റ്ഫോമുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ സംവിധാനം, കൂടുതൽ ഇരിപ്പിടങ്ങൾ, ലൈറ്റിങ്, ഫാൻ, കുടിവെള്ള സൗകര്യങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി നിലവിലെ പാർക്കിംഗ് സംവിധാനവും ഗുഡ്‌സ് ഷെഡ്‌ഡിന്റെ നവീകരണവും പദ്ധതിയിലുണ്ട്.
കൊച്ചി എയർപോർട്ടിന് അടുത്തുള്ള സ്റ്റേഷൻ എന്ന നിലയിൽ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്നു കൂടി ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ചമ്പന്നൂർ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതിന് വേണ്ട നടപടികൾ റെയിൽവേ തത്വത്തിൽ അംഗീകരിച്ചു.
ഇന്നു നടന്ന യോഗത്തിൽ അങ്കമാലി എംഎൽഎ റോജി എം ജോൺ, റെയിൽവേ ഡിവിഷണൽ മാനേജർ സച്ചിൻഡർ മോഹൻ ശർമ്മ, മുൻസിപ്പൽ ചെയർമാൻ മാത്യു തോമസ്, വൈസ് ചെയർപേഴ്സൺ റീത്ത പോൾ, മുൻസിപ്പൽ കൗൺസിലർമാർ, മറ്റു ഉദ്യോഗസ്ഥർ, വിവിധ സംഘടന പ്രതിനിധികൾ കൂടി പങ്കെടുത്തു