പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ സഹായത്തോടെ 25 ലക്ഷം രൂപ ചിലവിൽ അങ്കമാലി നഗരസഭ ചമ്പന്നൂർ ഇരുപത്തിഎട്ടാം വാർഡിൽ പൂർത്തീകരിച്ച ജനകീയ ആരോഗ്യ കേന്ദ്രം – ഹെൽത്ത് ആൻഡ് വെൽനസ് സെന്റെറിന്റെ ഉൽഘാടനം നിർവ്വഹിച്ചു.
സൗജന്യ അവശ്യ മരുന്നുകളും രോഗ നിർണ്ണയ സേവനങ്ങളും ഉൾപ്പടെയുള്ള മാതൃ – ശിശു ആരോഗ്യ സേവനങ്ങൾ ഇവിടെ ലഭ്യമാണ് . സാംക്രമികേതര രോഗങ്ങളുള്ള ആളുകളുടെ വീട്ടുകളിലേയ്ക്ക് ആരോഗ്യ പരിരക്ഷ എത്തിക്കുന്ന സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഈ കേന്ദ്രം വഴി നൽകുന്നു .
എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ ഡോക്ടറുടെയും അനുബന്ധ ആരോഗ്യ പ്രവർത്തകരുടെയും സേവനങ്ങൾ ഇവിടെ ലഭ്യമാണ് .
ഉൽഘാടന യോഗത്തിൽ അങ്കമാലി എം എൽ എ റോജി എം ജോൺ , നഗരസഭ ചെയർമാൻ മാത്യു തോമസ്, വൈസ് ചെയർ പേഴ്സൺ റീത്ത പോൾ , അങ്കമാലി നഗരസഭയിലെ കൗൺസിലർമാർ അടക്കമുള്ള ജനപ്രതിനിധികളും, ആരോഗ്യ പ്രവർതകരും പങ്കെടുത്തു.