ആലുവ റെയിൽവേ സ്റ്റേഷന് പടിഞ്ഞാറൻ കവാടം അടക്കമുള്ള ആവശ്യങ്ങൾ അമൃത് ഭാരത് സ്കീമിൽ ഉൾപ്പെടുത്തി 4 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

റെയിൽവേ പ്ലാറ്റ്ഫോമിലെ റൂഫിംഗ് എക്സ്റ്റൻഷൻ, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക എസി വെയ്റ്റിംഗ് റൂമുകൾ, പുതിയ റിട്ടയറിങ് റൂമുകൾ, പുതിയ കവാടം,പ്ലാറ്റ്ഫോമുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ സംവിധാനം, കൂടുതൽ ഇരിപ്പിടങ്ങൾ, ലൈറ്റിങ്, ഫാൻ, ലിഫ്റ്റ് സൗകര്യം, പാർക്കിംഗ് ഏരിയ എന്നി സൗകര്യങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നിലവിലെ പാർക്കിംഗ് സംവിധാനത്തിന്റെ നവീകരണവും പദ്ധതിയിലുണ്ട്.

ആലുവ റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള ഒരു മാസ്റ്റർ പ്ലാൻ അടിയന്തരമായി തയ്യാറാക്കുന്നതിന് റെയിൽവേ ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തി.

സമഗ്രമായ ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ഇന്ന് കൂടിയ യോഗം തീരുമാനിച്ചു.

ഇടുക്കി , മൂന്നാർ എന്നിവടങ്ങളിലേക്ക് പോകുന്ന യാത്രക്കാർ, അത് പോലെ അന്യ സംസ്ഥാന തൊഴിലാളികൾ എന്നിവർ ഏറ്റവും അധികം ആശ്രയിക്കുന്ന സ്റ്റേഷൻ എന്ന നിലയിൽ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കണമെന്ന് റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.

ആലുവ റെയിൽവേ സ്റ്റേഷനിൽ വെച്ച് നടന്ന യോഗത്തിൽ എംഎൽഎ അൻവർ സാദത്ത് , റെയിൽവേ ഡിവിഷണൽ മാനേജർ സച്ചിൻഡർ മോഹൻ ശർമ്മ, വൈസ് ചെയർപേഴ്സൺ സൈജി ജോളി, മുൻസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പുഴിതറ, ലിസ ജോൺസൺ, എംപി. സൈമൺ,ഡിവിഷനൽ അഡ്വസറി മെമ്പർ വിപി ജോർജ്, പത്മശ്രി ഡോ. ടോണി ഫെർണണ്ടസ് മറ്റു ഉദ്യോഗസ്ഥർ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *