വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ എം പി. ഫണ്ടിൽ നിന്നുമുള്ള തുക ഉപയോഗിച്ച് നിർമ്മിച്ച കൗമാര വനിത ക്ഷേമ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
കൗമാരക്കാരായ പെൺകുട്ടികളിൽ വ്യക്തിഗത ആരോഗ്യം, കുടുംബാരോഗ്യം, സാമൂഹിക ആരോഗ്യം എന്നിവയെക്കുറിച്ചെല്ലാം അവബോധം ഉണ്ടാവുകയും . കൗമാരക്കാരായ പെൺകുട്ടികളിൽ പോഷകാഹാരം കുറവ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളിൽ സർക്കാരിന്റെയും സമൂഹത്തിന്റേ ശ്രദ്ധ ഉണ്ടാകുവാനും അവ പരിഹരിക്കുവാനും ഒക്കെയുള്ള ആദ്യ ഘടകമായി ഇത്തരം കൗമാര വനിത ക്ഷേമ കേന്ദ്രങ്ങക്കും സാധ്യമാകും.
നമ്മുടെ പെൺമക്കളുടെ ആരോഗ്യവും വിദ്യാഭ്യാസവും വളരെ പ്രധാനപ്പെട്ടതാണ് അതിന് കുറവ് വരുത്താതെ ഒരു തണലായി അവരെ സംരക്ഷിക്കാൻ ഇത്തരം കേന്ദ്രങ്ങൾക്ക് ആവട്ടെയെന്ന് ആംശംസിക്കുന്നു