2013 ലാണ് ആശുപത്രിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ശിലാസ്ഥാപന കർമ്മം നിർവഹിച്ചത്, ഞാൻ തിരഞ്ഞെടുപ്പിൽ 2019 മത്സരിക്കുന്ന അവസരത്തിലും തറക്കല്ലിൽ നിന്നും നിർമ്മാണ പുരോഗതി ഉണ്ടായിരുന്നില്ല.

കൊരട്ടിയിൽ ഇ എസ് ഐ ആശുപത്രി ഉണ്ടാവണം എന്നുള്ളത് പ്രാഥമിക ആവശ്യങ്ങളിൽ ഒന്നാണ് എന്ന് മനസ്സിലാക്കിയത് കൊണ്ടും . ആശുപത്രിയുടെ നിർമ്മാണം നിർബന്ധമായും പൂർത്തീകരിക്കണം എന്ന നിശ്ചയദാർഢ്യവും കൊണ്ടുമാണ് ഇന്ന് നിർമ്മാണം അതിൻറെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്.

കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയെയും ഇഎസ് ഐ ഡയറക്ടറെയും നിരവധി തവണ കണ്ട് സംസാരിച്ച കാര്യം ഞാനിവിടെ കുറിക്കുകയാണ്. എല്ലാവരുടെയും സഹകരണത്തോടുകൂടി ആശുപത്രിയുടെ നിർമ്മാണം നവംബർ മാസത്തോടുകൂടി പൂർത്തീകരിക്കുകയും പ്രവർത്തന സജ്ജമാവുകയും ചെയ്യും. ആശുപത്രിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ സഹകരിച്ച എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *