കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ പുല്ലൂറ്റ് ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിലെ നവീകരിച്ച ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു.
ചെറുപ്രായത്തിൽ തന്നെ വായനാശീലം വളർത്തിയെടുത്ത് നല്ല പൗരനായി വളരുവാൻ ഒരു വ്യക്തിയെ സഹായിക്കുന്നത് ആ വ്യക്തിയുടെ സ്കൂളിലെ ലൈബ്രറിയോ, വീടിനടുത്തുള്ള വായനശാലകളോ ആയിരിക്കും.
അറിവ് ഉണ്ടാകുവാൻ വായന അത്യാവശ്യമാണ്. വിവരസാങ്കേതിക വിദ്യയുടെ കാലത്തും അച്ചടിമഷി പുരണ്ട പുസ്തകങ്ങൾ വിലപ്പെട്ട നിധികൾ തന്നെയാണ്.
നമ്മുടെ കുട്ടികളെ പുസ്തകങ്ങളെ പരിചയപ്പെടുത്തേണ്ടത് അവർക്ക് വായിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കികൊടുക്കേണ്ടത് പൊതു സമൂഹത്തിൻറെ കടമയാണ്