മൂന്ന് വ്യത്യസ്ത പരിപാടികളിൽ
നെടുമ്പാശ്ശേരി പീസ് മിഷൻ പാലിയേറ്റീവ് സെന്ററിന്റെ പുതിയ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. അശരണർക്കും പ്രായാധിക്യത്താൽ വിഷമം അനുഭവിക്കുന്നവർക്കും , ഗുരുതര രോഗബാധ ഉള്ളവർക്കും ആശ്രയം നമ്മുടെ നാട്ടിലെ പാലിയേറ്റീവ് സെൻററുകൾ ആണ് . നെടുമ്പാശ്ശേരിയിൽ മികച്ച രീതിയിൽ ആതുര സേവനം നടത്തുന്ന നെടുമ്പാശ്ശേരി പീസ് മിഷൻ പാലിയേറ്റീവ് സെന്ററിന് എന്റെ ആശംസകൾ .
അവധി ദിവസങ്ങളിൽ വിശ്രമത്തോടൊപ്പം തന്നെ വിനോദവും ആവശ്യമാണ്, നമ്മുടെ നാട്ടിലും ഓഫ് റോഡ് മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിനുവേണ്ട പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്നുള്ളത് അഭിനന്ദനീയമാണ്.സംഘടിപ്പിച്ച ഓഫ് റോഡ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.
പൊയ്യ പഞ്ചായത്തിലെ കളിയരങ്ങ് നാട്ടികല അക്കാദമിയുടെ 35 ആമത് വാർഷികവും, സാംസ്കാരിക നായകനായ പണ്ഡിറ്റ് കറുപ്പിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പണ്ഡിറ്റ് കറുപ്പൻ സ്മാരക പുരസ്കാരം നൽകി. കേരളത്തിലെ അറിയപ്പെടുന്ന നവോത്ഥാന നായകരിൽ പ്രധാനിയായ പണ്ഡിറ്റ് കറുപ്പനെ പൊതുസമൂഹം ഓർമ്മിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നതിൽ സന്തോഷമുണ്ട്.