എറിയാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു.
ലോകസമാധാനത്തിനു ഭീഷണിയാവുന്ന പ്രവർത്തികളിൽ നിന്നും ഇസ്രായേൽ പിന്മാറണം . സാധാരണ ജനങ്ങളാണ് യുദ്ധത്തിന്റെ കെടുതി അനുഭവിക്കുന്നത് , കുട്ടികളും , സ്ത്രീകളും മരിച്ചു വീഴുന്നത് കണ്ടില്ലയെന്ന് നടിക്കുന്നതെങ്ങിനെയാണ്.
ലോകം പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരുവാൻ ശ്രമിക്കണം ലോകം മുഴുവൻ യുദ്ധവിരുദ്ധ വികാരം ഉണ്ടാവണം ഇത്തരം ഐക്യദാർഢ്യ യോഗങ്ങൾ ഒരു ചെറു കൈതിരിയാണ് , ഈ വെളിച്ചം ലോകമാകെ പടരട്ടെ , പശ്ചിമേഷ്യയിൽ സമാധാനം പുലരട്ടെ