വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പൊതുജനത്തെ കൊള്ളയടിക്കുന്ന കേരള സർക്കാർ നടപടിക്കെതിരെ പട്ടിമറ്റം, പുത്തൻകുരിശ് സംയുക്ത ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് കെ. എസ്. ഇ. ബി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു.

പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിൽ അഴിമതിയും , സ്വജനപക്ഷപാതവും അതിന്റെ മീതെ വിലവർദ്ധനവും കൂടി ആയപ്പോൾ ജനങ്ങൾക്ക് സമാധാനമായി ജീവിക്കാനുള്ള സാഹചര്യം ഇല്ലാതായിരിക്കുയാണ്. ഇത്ര മാത്രം ജനദ്രോഹ നടപടി സ്വീകരിച്ച മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല.

ജനങ്ങളെ ബുദ്ധി മുട്ടിപ്പിക്കുന്ന നടപടി സർക്കാർ സ്വീകരിച്ചാൽ യു ഡി എഫും , കോൺഗ്രസ്സും ശക്തമായ സമരപരിപാടികളുമായി മുന്നിലുണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *