എറണാകുളം ജില്ലാ ജനാധിപത്യ സഹകരണ സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹകാരി സംഗമം ഉദ്ഘാടനം ചെയ്തു.

കേരളത്തിലെസഹകാരികൾക്കിടയിലും,നിക്ഷേപകർക്കിടയിലും വലിയ പരിഭ്രാന്തിയാണ് ഉണ്ടായിട്ടുള്ളത് ,ജില്ലാ സഹകരണ ബാങ്കുകൾ ഉണ്ടായിരുന്നെങ്കിൽ ഇന്ന് സഹകരണ മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഉടലെടുക്കില്ലായിരുന്നു.

പ്രാഥമിക സഹകരണ ബാങ്കുകൾ പല ഘട്ടങ്ങളിലും പ്രതിസന്ധി നേരിട്ടപ്പോൾ അതെല്ലാം തരണം ചെയ്യാൻ സഹായകമായി വർത്തിച്ചിരുന്നത് ജില്ലാ സഹകരണ ബാങ്കുകൾ ആയിരുന്നു.

ഇപ്പോൾ നിയമസഭ പാസാക്കിയിരിക്കുന്ന സഹകരണ ഭേദഗതി നിയമത്തിലും ജനവിരുദ്ധവും, മൗലീക അവകാശങ്ങളുടെ ധ്വംസനമാണ് അടങ്ങിയിട്ടുള്ളത്.

കേരള സർക്കാരിൻറെ പ്രവർത്തനത്തെ ആശങ്കയോടെ കൂടിയാണ് കേരളത്തിലെ സഹകാരികൾ കാണുന്നത്.ഇന്നത്തെ ഈ പ്രതിസന്ധിയെ അതിജീവിക്കേണ്ടത് സഹകരണ സംഘങ്ങളുടെ നിലനിൽപ്പിനും ചെറുകിട നിക്ഷേപങ്ങളുടെ ഉറപ്പിനും ആവശ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *