മലയാള സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് മലയാള സാഹിത്യകാരനും അധ്യാപകനും എൻറെ ഗുരുനാഥനുമായ എസ് കെ വസന്തൻ സാറിനാണ്.

വർഷങ്ങളോളം കാലടി ശ്രീശങ്കര കോളേജിൽ അധ്യാപകനായിരുന്നു ,അദ്ദേഹം ജീവിതത്തിൻറെ സുവർണ്ണ കാലഘട്ടം ചിലവഴിച്ചത് ഈ കാലടി ഗ്രാമത്തിലാണ്.

ഇവിടെയുള്ള ഏവരും അദ്ദേഹം എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായ വാർത്ത അഭിമാനത്തോടും , സന്തോഷത്തോടും കൂടിയാണ് ശ്രവിച്ചത്.

ഇന്ന് കാലടി ഗ്രാമപഞ്ചായത്ത് ഞങ്ങളുടെയൊക്കെ സാന്നിധ്യത്തിൽ അദ്ദേഹത്തെ ആദരിക്കുകയുണ്ടായി ,പ്രിയ ഗുരുനാഥന് ലഭിച്ച അംഗീകാരത്തിന് ഞങ്ങളുടെ സന്തോഷമാണ് ഈ ആദരവിലൂടെ പ്രകടമാക്കിയത്.

അങ്കമാലി എംഎൽഎ റോജി എം ജോൺ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും , അദ്ദേഹത്തിൻറെ ശിഷ്യ ഗണങ്ങളും ,പൊതുപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *